AAP's picks for Rajya Sabha include Harbhajan Singh, Raghav Chadha
പഞ്ചാബില്‍ നിന്ന് രാജ്യസഭാ സ്ഥാനാര്‍ഥിയായി ആം ആദ്മി പാര്‍ട്ടി ക്രിക്കറ്റ് താരം ഹര്‍ഭജന്‍ സിങിനെ തെരഞ്ഞെടുത്തതായി റിപ്പോര്‍ട്ട്. ഹര്‍ഭജന്‍ സിങിനെ മത്സരിപ്പിക്കുന്ന വിവരം പാര്‍ട്ടി വൃത്തങ്ങള്‍ സ്ഥിരീകരിച്ചതായി ടൈംസ് നൗ റിപ്പോര്‍ട്ട് ചെയ്തു.ഹര്‍ഭജന്‍ സിങിനു പുറമെ ഡല്‍ഹി ജല്‍ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ രാഘവ ചദ്ദ, ഐഐടി പ്രൊഫസര്‍ ഡോ. സന്ദീപ് പഥക് എന്നിവരെയും എഎപി രാജ്യസഭയിലേയ്ക്ക് നാമനിര്‍ദേശം ചെയ്യും